പൂനെ: ലിംഗ സമത്വത്തിന് വേണ്ടി വലിയ ചര്‍ച്ചയാണ് സമൂഹത്തില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി പ്രക്ഷോഭങ്ങളും അരങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിദ്യാര്‍ത്ഥികളക്കം ഒട്ടനവധി മേഖലയിലുള്ളവരാണ് ലിംഗ സമത്വത്തിന് വേണ്ടി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
ഈ ലക്ഷ്യം അധികം വൈകാതെ കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.
എന്നാല്‍, ഇപ്പോള്‍ പൂനെ ഫെര്ഗൂസന് കോളജിലെ ആണ്‍കുട്ടികള്‍ ഈ വിഷയത്തില്‍ ഒരു വലിയ സന്ദേശമാണ് വ്യത്യസ്തമായ മാര്‍ഗത്തിലൂടെ നല്‍കിയിരിക്കുന്നത്. ‘ടൈ ആന്‍ഡ് സാരീ ഡേ’ എന്ന പേരില്‍ നടന്ന ചടങ്ങില്‍ ആണ്‍കുട്ടികള്‍ വ്യത്യസ്ത നിറത്തിലുള്ള സാരി ധരിച്ചാണ് എത്തിയത്. ഇത് ക്യാമ്പസില്‍ ചര്‍ച്ചയായതോടെ ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.
ആകാശ് പവാര്‍, സുമിത് ഹോണ്വാഡ്കര്, റുഷികേഷ് സനപ് എന്നീ വിദ്യാര്‍ത്ഥികളാണ് സാരി ഉടുത്ത് വന്നത്. ഇവരുടെ സുഹൃത്തായ ശ്രദ്ധ ദേശ്പാണ്ഡെയുടെ സഹായത്തോടെയാണ് സാരി അണിഞ്ഞത്.
Discussion about this post