പുതുച്ചേരി: കഴിഞ്ഞ ദിവസം പുതുച്ചേരി ലഫ്. ഗവര്‍ണറായ കിരണ്‍ ബേദി സൂര്യന് ഓംകാരം മന്ത്രിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. നിരവധി പേര് കിരണ്‍ ബേദിയുടെ ഈ ട്വീറ്റിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ട്വീറ്റിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കിരണ്‍ ബേദി. വ്യാജ വീഡിയോ ആണെങ്കിലും ഇത് കേള്‍ക്കുന്നത് നല്ലതാണെന്നും ഇത് അന്തരാത്മാവിനെ ശാന്തമാക്കുന്നുവെന്നുമാണ് അവരുടെ വിശദീകരണം.
ഈ കാര്യം കിരണ്‍ ബേദി വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചതായി മാധ്യമപ്രവര്‍ത്തകനായ മനീഷ് ചിബ്ബറാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കിരണ്‍ ബേദിയുടെ വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വ്യാജമാണെങ്കില്പ്പോലും ഇത് കേള്‍ക്കുന്നത് വളരെയധികം നല്ലതാണ്. അന്തരാത്മാവിനെ ശാന്തമാക്കുന്നു. സമാധാനവും ഐക്യവും പ്രധാനം ചെയ്യുന്നു. നിങ്ങള്‍ക്ക് ആശ്വാസം പകരുന്നു. ഇത് കേള്‍ക്കണം, വ്യാജമാണെങ്കില്‍ പോലും’ എന്നാണ് കിരണ്‍ ബേദിയുടെ സന്ദേശത്തില്‍ ഉള്ളത്.
കിരണ്‍ ബേദി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഒരുകാലത്ത് ഇവര്‍ എല്ലാവര്ക്കും പ്രചോദനമായിരുന്നു എന്നാല്‍ ഇപ്പോള്‍ എന്തൊരപമാനം എന്നാണ് ഒരാള്‍ കിരണ്‍ ബേദിയുടെ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെ ഒന്നും നോക്കാതെ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്ന വീഡിയോകള്‍ എടുത്ത് ചാടി പങ്ക് വെയ്ക്കുന്നത് എന്തൊരു കഷ്ടമെന്നാണ് മറ്റൊരാളുടെ പ്രതികരണം.
After her tweet on Sun emitting Om sound went viral (for the wrong reasons), Puducherry LG Kiran Bedi offers an explanation. And, the explanation is equally bizarre, if not more. pic.twitter.com/Bg72F5k43w
— Maneesh Chhibber (@maneeshchhibber) January 4, 2020
Discussion about this post