പാട്ന: ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’ എന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് . ആര്‍ജെഡി പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്നുമാണ് ലാലു പ്രസാദ് മുദ്രാവാക്യം നല്‍കിയത്. ട്വിറ്ററിലൂടെ മുദ്രാവാക്യം ജനങ്ങളിലേക്കെത്തിച്ചു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം തകര്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്നും ബിജെപി ജെഡിയു സഖ്യത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കുഴപ്പിത്തിലാകുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’ എന്ന് മുദ്രാവാക്യമുയര്‍ത്തി ലാലു പ്രസാദിന്റെ പ്രതികരണം. ബിജെപിയെ തടയുന്നതിനായി ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ഒന്നിച്ചിരുന്നു. കോണ്‍ഗ്രസ്-ആര്‍ജെഡി ജെഡിയു സഖ്യം ജയിക്കുകയും നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു. എന്നാല്‍ 2017ല്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന സഖ്യം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുകയും സര്‍ക്കാര്‍ രൂപീകരിക്കകയും ചെയ്തു.
Discussion about this post