ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. പൗരത്വനിയമ പ്രകാരം പാകിസ്താന് ഇന്ത്യയിലേക്ക് ഹിന്ദു ചാരന്മാരെ അയക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് കെജ്രിവാള് പറഞ്ഞു. ഫിഫ്ത് ടൗണ്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്.
പൗരത്വ നിയമം ഒരേ പോലെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ബാധിക്കും. കേന്ദ്രം ആദ്യം ഇവിടുത്തെ പൗരന്മാരുടെ കാര്യമാണ് നോക്കേണ്ടത് എന്നിട്ടാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുടേത്. കൂടാതെ പൗരത്വ നിയമം മുസ്ലിങ്ങളെ മാത്രമേ ബാധിക്കൂ എന്നാണ്. രേഖകള്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹിന്ദുക്കളെയും അത് ബാധിക്കുമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
Discussion about this post