അഹമ്മദാബാദ്: ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകര്‍ത്തത്. പ്രതിമ തകര്‍ത്തത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തില്‍ 2018-ലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. സൂറത്ത് ആസ്ഥാനമായുള്ള രത്ന വ്യാപാരിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന് പണി കഴിപ്പിച്ചതാണ് പൂന്തോട്ടം. 2017-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉദ്ഘാടനം ചെയ്തത്.
Discussion about this post