ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് രംഗത്ത്. കുഞ്ഞുങ്ങളുടെ കൂട്ടമരണം പോലുള്ള വിഷയങ്ങളില്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നാണ് സച്ചിന് പൈലറ്റ് പ്രതികരിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ കുറവാണ് മരണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞതിനെതിരെയാണ് സച്ചിന് പൈലറ്റിന്റെ പ്രതികരണം.
”നമ്മുടെ പ്രതികരണങ്ങള്‍ അല്പം കൂടി സഹാനുഭൂതിയോടെയാകണം, സെന്‍സിറ്റീവാകണം, ഉത്തരവാദിത്തത്തോടെയാകണം. 13 മാസം അധികാരത്തിലിരുന്നിട്ടും വീണ്ടും പഴയ സര്‍ക്കാരിന്റെ അലംഭാവത്തെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. ഉത്തരവാദിത്തം ആര്‍ക്ക് എന്നത് കൃത്യമായി അറിയണം. അത് തീരുമാനിക്കണം..”, സച്ചിന് പൈലറ്റ് പറഞ്ഞു.
Discussion about this post