സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നു, നാസ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട് കിരണ്‍ ബേദി; പരിഹസിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന് അവകാശപ്പെട്ട് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി രംഗത്ത്. ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു കിരണ്‍ ബേദിയുടെ അവകാശവാദം. പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്ത ഈ ശബ്ദം റെക്കോര്‍ഡ് ചെയ്തത് നാസയാണെന്നും വീഡിയോ അവകാശപ്പെടുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കിരണ്‍ ബേദിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഒരുകാലത്ത് ഈ സ്ത്രീ പലര്‍ക്കും പ്രചോദനമായിരുന്നു എന്നാല്‍ ഇപ്പോള്‍ എന്തൊരപമാനം എന്ന് ഒരാള്‍ കമന്റ് ചെയ്തു. ഉത്തരവാദിപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെ ഒന്നും നോക്കാതെ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്ന വീഡിയോകള്‍ എടുത്ത് ചാടി പങ്ക് വയ്ക്കുന്നത് എന്തൊരു കഷ്ടമെന്നാണ് മറ്റൊരാളുടെ പ്രതികരണം.

Exit mobile version