അഹമ്മദാബാദ്: ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണനായ ബെനെഗല്‍ നര്‍സിങ് റാവു ആണെന്ന് ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഇന്ത്യയില്‍ നിന്ന് നൊബേല്‍ നേടിയ സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് ബാനര്‍ജിയടക്കം ഒമ്പത് പേരില്‍ എട്ട് പേരും ബ്രാഹ്മണരായിരുന്നുവെന്നും രാജേന്ദ്ര ത്രിവേദി വ്യക്തമാക്കി.
അഹമ്മദാബാദില്‍ രണ്ടാം മെഗാ ബ്രാഹ്മണ് ബിസിനസ്സ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അറുപതോളം രാജ്യങ്ങളുടെ ഭരണഘടന പഠിച്ച ശേഷമാണ് ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. ഭരണഘടനയുമായി ബന്ധപ്പെട്ട് എന്തു പറയുമ്പോഴും അംബേദ്കറുടെ പേര് മാത്രമാണ് പരാമര്‍ശിക്കുന്നതെന്നും രാജേന്ദ്ര ത്രിവേദി കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബെനെഗല്‍ നര്‍സിങ് റാവുവാണ്. അദ്ദേഹം ഒരു ബ്രാഹ്മണനാണ്. എല്ലായ്പ്പോഴും ബ്രാഹ്മണര്‍ പുറകില്‍ നിന്ന് മറ്റുള്ളവരെ ഉയര്‍ത്തി കൊണ്ടുവരികയാണ് ചെയ്യുന്നതെന്നാണ് ചരിത്രം പറയുന്നതെന്നും അംബേദ്കര്‍ അത് സമ്മതിച്ച കാര്യമാണെന്നും രാജേന്ദ്ര ത്രിവേദി പറഞ്ഞു.
Discussion about this post