ലഖ്നൗ: മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് പോലീസ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശ് പോലീസ് ആണ് കണ്ണന് ഗോപിനാഥനെ കസ്റ്റഡിയില്‍ എടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പോകുന്നതിനിടെയാണ് കണ്ണനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്.
അലിഗഢ് മുസ്ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കണ്ണന്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ അതിര്‍ത്തിയില്‍ വെച്ചു തന്നെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം പങ്കുവെച്ചത്.
അതേസമയം, സര്‍ക്കാരിനെതിരായ പരിപാടികളില്‍ നിന്ന് പിന്മാറണമെന്ന് കണ്ണന് ഗോപിനാഥന് മുമ്പ് താക്കീത് നല്‍കിയിരുന്നതാണ്.
Discussion about this post