ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ഇന്ത്യ. ഗുരുദ്വാരക്ക് അകത്ത് നിരവധി വിശ്വാസികള്‍ ഉള്ള സമയത്താണ് ആക്രമണം. കഴിഞ്ഞ വര്‍ഷം സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപണത്തിന്റെ പിന്തുടര്ച്ചയാണ് ആക്രമണമെന്നാണ് സൂചന.
വെള്ളിയാഴ്ചയാണ് ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാന് സര്‍ക്കാരിനോട് സിഖ് മത വിശ്വാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപിച്ച് നടന്ന സംഭവ വികാസങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോഴും ആക്രമണം നടന്നതെന്നാണ് ലഭിച്ച വിവരം.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. അകാലിദള്‍ എംഎല്‍എ മന്‍ജീദ് സിങ് സിര്‍സ അക്രമകാരികള്‍ സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
സംഭവത്തില്‍ ഉടന്‍ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രിയോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ഗുരുദ്വാരക്കുള്ളില്‍ കുടുങ്ങിയിട്ടുള്ള വിശ്വാസികളെ അക്രമികളില്‍ രക്ഷിക്കണമെന്ന് അമരീന്ദര്‍ സിങ് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
LIVE Footage from Nankana Sahib where an angry Muslim mob is outside Gurdwara Sahib and raising anti-Sikh slogans
I urge @ImranKhanPTI Ji to take immediate action on such communal incidents that are increasing the insecurity in the minds of Sikhs of Pak@thetribunechd @PTI_News pic.twitter.com/IlxxBjhpO2
— Manjinder S Sirsa (@mssirsa) January 3, 2020
Discussion about this post