ലഖ്നൗ: അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്ക് പെന്ഷന് നല്‍കുമെന്ന പ്രഖ്യാപനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ്. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിയാണ് ജനങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങളുടെ പാര്‍ട്ടി കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും അധികാരത്തില്‍ എത്തുകയാണെങ്കില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് പെന്ഷന് നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ പോരാടിയതിനാണ് അവര്‍ക്ക് പെന്ഷന് നല്‍കുന്നത്- അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും ജയിലിലായവവര്ക്കും ധനസഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സമാജ്വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കലാപകാരികളെയും സാമൂഹികവിരുദ്ധരെയും ആദരിക്കുന്നത് ആ പാര്‍ട്ടിയുടെ(സമാജ്വാദി പാര്‍ട്ടി)യുടെ ഡിഎന്‍എയിലുള്ളതാണെന്ന് ബിജെപി പ്രതികരിച്ചു.
Discussion about this post