ന്യൂഡല്‍ഹി: ജനുവരി എട്ടിന് രാജ്യ വ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. മോഡി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നിവരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
രാജ്യ വ്യാപകമായ പണിമുടക്ക് ആയതിനാല്‍ എട്ടിന് ബാങ്ക് ശാഖകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് ആ ദിവസം എടിഎം സേവനവും തടസപ്പെട്ടേക്കാം. അതേസമയം, എന്‍ഇഎഫ്ടി, ഐഎംപിഎസ്, ആര്‍ജിടിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ല.