ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടി. ഡിഎംകെ വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
ജില്ലാ പഞ്ചായത്തുകളിലെ 515ല്‍ 237 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലെ 5067 വാര്‍ഡുകളില്‍ 2285 വാര്‍ഡുകളും ഡിഎംകെ വിജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷി വന്‍ വിജയം നേടുന്നതാണ് തമിഴ് രാഷ്ട്രീയത്തിന്റെ പതിവ്. എന്നാല്‍ അത് തിരുത്തിയാണ് തമിഴ്നാട് ഇത്തവണ വിധിയെഴുതിയത്. മുഖ്യമന്ത്രി പളനിസ്വാമിയുടെ നാടായ എടപ്പാടിയിലടക്കം അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി വ്യക്തമാക്കുന്ന ഫലമായാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
Discussion about this post