ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളത്തില്‍ ഉണ്ടായ കൈയ്യറ്റ ശ്രമത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കേന്ദ്രം വളരെ ഗൗരവമായാണ് ഈ സംഭവത്തെ കാണുന്നതന്നും ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അമിഷാ പറഞ്ഞു.
ഗവര്‍ണര്‍ക്കുനേരെ കൈയ്യേറ്റത്തിന് ശ്രമിച്ചയാള്‍ക്കുനേരെ സംസ്ഥാനം നടപടിയെടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം ഡല്ഡഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ കൈയ്യേറ്റ ശ്രമം നടന്നത്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ആരിഫ് ഖാനെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. മൗലാന അബുള്‍ കലാം ആസാദിനെ തെറ്റായി വ്യാഖ്യാനിച്ചെന്നാരോപിച്ച് ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഗവര്‍ണറുടെ നടപടിയെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിനിധികള്‍ വേദിയില്‍ പ്രതിഷേധിച്ചു.
അതേസമയം, വിഷയത്തില്‍ ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കുന്നത്.
Discussion about this post