ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രജൗരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഇരുപത്തിനാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്.
സുരന്കോട്ടില്നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസാണ് റോഡില്‍നിന്നും തെന്നി കൊക്കയിലേക്ക് മറിഞ്ഞത്. രജൗരിയിലെ സിയോട്ട് ലംബാരി എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് പോലീസും രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.
Discussion about this post