ചെന്നൈ: പൗരത്വ നിയമ വിഷയത്തില്‍ കേരളത്തെ പിന്തുടര്ന്ന് ഡിഎംകെ. തമിഴ്നാട് നിയമസഭയില്‍ പൗരത്വ നിയമത്തെ എതിര്‍ത്ത് പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് ഡിഎംകെ സ്പീക്കര്‍ക്ക് കത്തുനല്‍കി. ഡിഎംകെ തമിഴ്നാട് അസംബ്ലി സെക്രട്ടറി കെ ശ്രീനിവാസനാണ് കത്ത് നല്‍കിയത്.
അടുത്ത നിയമസഭ സമ്മേളനത്തില്‍ പ്രമേയത്തിന് അനുവാദം ചോദിച്ചുകൊണ്ടുള്ളതാണ് കത്ത്. അടുത്ത ആഴ്ചയാണ് തമിഴ്നാട് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നേരത്തെ പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ പ്രശംസിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് രംഗത്തു വരികയും ചെയ്തിരുന്നു.
കേരള നിയമസഭ ചെയ്തതുപോലെ രാജ്യത്തെ മറ്റ് സംസ്ഥാന നിയമസഭകളും ഇത്തരത്തില്‍ പ്രമേയം പാസ്സാക്കണമെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി ഡിഎംകെ രംഗത്ത് എത്തിയത്.
Discussion about this post