പട്ന: വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രി ഗിരിരാജ് സിങ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ വിവാദ പ്രസ്താവന. ബെഗുസുരായിയില് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഭഗവത് ഗീത സ്കൂളുകളില്‍ പഠിപ്പിക്കണം. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നു.’ അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികളെ മതപഠന ക്ലാസുകളിലേക്ക് അയക്കണമെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
അവര്‍ ഇപ്പോള്‍ ഐഐടികളിലൂടെയാണ് കടന്ന് പോകുന്നത്. എഞ്ചീനിയര്‍ ആയി കഴിഞ്ഞാല്‍ അവര്‍ വിദേശത്തേക്ക് പോകുന്നു. ഭൂരിപക്ഷം ആള്‍ക്കാരും അവിടെ പോയാല്‍ ബീഫ് കഴിക്കുന്നു എന്ത് കൊണ്ടാണിത്? നമ്മുടെ സംസ്കാരവും പരമ്പരാഗത മൂല്യങ്ങളും അവരെ പഠിപ്പിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post