ന്യൂഡല്‍ഹി: പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് പൗരന്മാരോട് തെളിവ് ചോദിക്കുന്നതെന്ന് യെച്ചൂരി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം.
വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നത്- യെച്ചൂരി ട്വീറ്റ് ചെയ്തു.
എന്‍പിആറുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം. എന്‍പിആറും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post