ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താന് ഒഴികെയുള്ള രാജ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. ഫോണിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ‘നൈബര്‍ഹുഡ് ഫസ്റ്റ്’ അയല്‍രാജ്യ നയത്തിന്റെ പട്ടികയിലുള്ള രാജ്യങ്ങള്‍ക്കാണ് ആശംസ നേര്‍ന്നത്. ഈ പട്ടികയില്‍ ചൈന ഇല്ല. പുതുവര്‍ഷത്തില്‍ അഭിവൃദ്ധിയും സന്തോഷവും സമാധാനവുമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എന്നാല്‍ പാകിസ്താന് പ്രധാനമന്ത്രിയുടെ ആശംസ ഇന്ത്യക്കും ലഭിച്ചിട്ടില്ല.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി, ഭൂട്ടാന് രാജാവ് ജിഗ്മെ ഖെസര്‍ നാംഗ്യെല്‍ വാങ്ചക്, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹീന്ദ രാജപക്സെ, മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സൊലിഹ് എന്നിവരെയാണ് മോഡി ഫോണില്‍ വിളിച്ച് ആശംസയറിയിച്ചത്.
Discussion about this post