ന്യൂഡല്‍ഹി: കേരളം പാസാക്കിയ പ്രമേയത്തിന് അത് പ്രിന്റ് ചെയ്ത പേപ്പറിന്റെ വില പോലുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു മുരളീധരന്‍.
സംസ്ഥാനത്തിന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കന്‍ അധികാരമുണ്ട്. എന്നാല്‍ കേരളം പാസാക്കിയ പ്രമേയത്തിന് അത് പ്രിന്റ് ചെയ്ത പേപ്പറിന്റെ വില പോലുമില്ലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഓര്‍ഡിനന്‍സ് ഇറക്കിയ ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. നിയമസഭയ്ക്ക് നിയമസഭയുടേതായ അധികാരങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ഓഡിനന്‍സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് നിസഹായമായി നിന്നുകൊടുക്കാന്‍ സാധിക്കില്ല. പ്രമേയത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ബിജെപി എംപി രാജ്യസഭയില്‍ നല്‍കിയ അവകാശലംഘന നോട്ടീസിനേയും അദ്ദേഹം എതിര്‍ത്തിരുന്നു.
Discussion about this post