കാണാന്‍ നേപ്പാളികളെ പോലെയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി

ചണ്ഡിഗഡ്: കാണാന്‍ നേപ്പാളികളെ പോലെയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി. മുഖം കണ്ട് ഇരുവരും നേപ്പാളികളാണെന്ന് അധികൃതര്‍ അപേക്ഷയില്‍ എഴുതി, തുടര്‍ന്ന് ഇവരുടെ ദേശീയത തെളിയിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘ചണ്ഡിഗഡിലെ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് പോയപ്പോള്‍, മുഖം കണ്ട് ഞങ്ങള്‍ നേപ്പാളികളാണെന്ന് അധികൃതര്‍ അപേക്ഷയില്‍ എഴുതി. ഞങ്ങളുടെ ദേശീയത തെളിയിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ഇക്കാര്യം മന്ത്രി അനില്‍ വിജിലിനെ ധരിപ്പിച്ചതിന് ശേഷമാണ് തുടര്‍ നടപടികളിലേക്ക് അധികൃതര്‍ കടന്നത്’ ഒരു സഹോദരി പറഞ്ഞു.

ഭഗത് ബഹദൂര്‍ എന്നയാളാണ് തന്റെ പെണ്‍മക്കളായ സന്തോഷ്, ഹെന്ന എന്നിവര്‍ക്കൊപ്പം ചണ്ഡിഗഡിലെ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയത്. എന്നാല്‍ അവര്‍ക്ക് പാസ്‌പോര്‍ട്ട് നിരസിക്കുകയും അപേക്ഷകളില്‍, ഇവര്‍ നേപ്പാളികളാണെന്ന് തോന്നുവെന്ന് അധികൃതര്‍ എഴുതുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ശര്‍മ്മ പറഞ്ഞു.

എന്നാല്‍ ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ ഇടപ്പെട്ടുവെന്നും പാസ്‌പോര്‍ട്ടുകള്‍ എത്രയും വേഗം അവരുടെ കൈവശം ലഭ്യമാകുമെന്നും അശോക് ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version