ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി നേതാവും മന്ത്രിയുമായ കെടി രാമ റാവു നയിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെ ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ചു. കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിന്നും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മന്ത്രി രക്ഷപ്പെട്ടത്. റാലിയില്‍ പങ്കെടുക്കുന്നതിനായി മന്ത്രി എത്താന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബലൂണ്‍ പൊട്ടിത്തെറിച്ചത്.
ഉപ്പാള്‍ മെട്രോ റെയില്‍ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകം. രാമ റാവു നയിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കാന്‍ നൂറകണക്കിന് ആളുകളാണ് സ്ഥലത്ത് ഒത്തുകൂടിയത്. നൂറോളം പിങ്ക് നിറത്തിലുള്ള ഹീലിയം നിറച്ച ബലൂണുകളും പാര്‍ട്ടി കൊടികളും ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകര്‍ നേതാവിനെ വരവേറ്റത്. വൈകുന്നേരം നാലു മണിയോടുകൂടി അണികളില്‍ ഒരാള്‍ ബലൂണുകള്‍ കാറ്റില്‍ പറത്താന്‍ തുടങ്ങി. തൊട്ടടുത്ത നിമിഷം ബലൂണുകള്‍ വലിയ ശബ്ദത്തോടെ പൊട്ടി ആളുകളുടെ മേല്‍ വീഴുകയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകനായ രഘുപതി റെഡ്ഡിയാണ് ബലൂണുകള്‍ കാറ്റില്‍ പറത്തിയത്. ഇയാള്‍ക്കെതിരെ സംഭവത്തില്‍ പരിക്കേറ്റ വിനയ് (19) പോലീസില്‍ പരാതി നല്കി. രഘുപതിക്കെതിരെ വിനയിയുടെ പരാതിയില്‍ ഐപിസി 188, 337 വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ മാസം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിക്കിയില്‍ സമാനമായി ബലൂണുകള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു.
Discussion about this post