മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തില്‍ ഉണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി നാട്ടുകാര്‍ സമാഹരിച്ചത് രണ്ട് കോടി രൂപ. മുന്‍ എംഎല്‍എ ബി എ മൊഹിയുദ്ദീന്‍ ബാവയുടെ നേതൃത്വത്തിലാണ് ഇത്രയും പണം സ്വരൂപിച്ചത്.
വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തെയും പരിക്കേറ്റവരെയും സംരക്ഷിക്കാന്‍ സഹായം നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങിയത്.
ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ പോലീസ് വെടിവെപ്പുണ്ടായത്. നൗസീന്‍ കുദ്രോളി(49), ജലീല്‍ ബെന്‍ഗ്രെ(23) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അഞ്ച് ലക്ഷം രൂപ ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിരുന്നു.