ന്യൂഡല്‍ഹി: 2019ലെ മന്ത്രിസഭാഗംങ്ങളുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്പാദ്യത്തില്‍ വര്‍ധിച്ചത് രണ്ടു പശുക്കളും ഒരു കിടാവും മാത്രമെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം നിതീഷിന്റെ കൈവശം 42,000 രൂപ പണമായി ഉണ്ടായിരുന്നത് ഇത്തവണ 38,039 രൂപയായി കുറഞ്ഞുവെന്നും സ്വത്ത് വിവരങ്ങളില്‍ വ്യക്തമാക്കുന്നു.
നിലവില്‍ 10 പശുക്കളും ഏഴു കിടാങ്ങളുമാണ് നിതീഷിന്റെ കൈവശമുള്ള ഗോശാലയിലുള്ളത്. ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്ളാറ്റ് ഉള്‍പ്പെടെ ആകെ 46 ലക്ഷത്തിന്റെ സമ്പാദ്യമാണ് നിതീഷിനുള്ളതെന്നും പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.
അതേസമയം, സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായ നിതീഷിന്റെ മകന് 2.87 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഇതില്‍ മരിച്ചുപോയ അമ്മയുടെ പേരിലുള്ള സ്വത്തുക്കളും ഉള്‍പ്പെടുമെന്നും വ്യക്തമാക്കുന്നു. പുതുവര്‍ഷത്തലേന്ന് പുറത്തുവിട്ട സ്വത്ത് വിവരങ്ങള്‍ പ്രകാരം മന്ത്രിസഭാംഗങ്ങളില്‍ പലരും മുഖ്യമന്ത്രിയെക്കാള്‍ ഭേദപ്പെട്ട നിലയിലാണ്.
മന്ത്രിസഭയിലെ ഏറ്റവും ധനികന് സുരേഷ് ശര്‍മയാണ്. ഒന്‍പതു കോടിയിലേറെയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ സമ്പാദ്യം 1.26 കോടിയാണ്. ഭാര്യയ്ക്ക് 1.65 കോടിയുടെ സമ്പാദ്യം. മോദിയുടേതായി ബാങ്കില്‍ 81.54 ലക്ഷവും ഭാര്യയുടേതായി 97.18 ലക്ഷവുമുണ്ട്.
Discussion about this post