ധാക്ക: ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ മൊബൈല്‍ സേവനം നിര്‍ത്തലാക്കാനുള്ള നടപടി റദ്ദാക്കുമെന്ന് ബംഗ്ലാദേശ്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് 4000 കിലോമീറ്ററോളം വരുന്ന ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് വരുന്ന പ്രദേശത്തെ ഇന്റര്‍നെറ്റ് വിച്ഛേദിക്കാനാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്ദേശിച്ചിട്ടുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്.
ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മിഷന് കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയിലും മ്യാന്‍മാറിലുമുള്ള 1 കോടി ഉപഭോക്താക്കളെ ഇത് ബാധിക്കും. അതിര്‍ത്തി പ്രദേശത്തെ 2000 ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ ഒഴിവാക്കാനാണ് പറഞ്ഞിരുന്നത്.
ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം ടെകോം കമ്പനികള്‍ക്ക് കൈമാറിയത്. ഈ നിയമം പ്രാവര്‍ത്തികമാവുന്നതോടെ ബംഗ്ലാദേശിലേക്ക് വലിയ തോതിലുള്ള കുടിയേറ്റമുണ്ടാവുമെന്ന വിലയിരുത്തലിന്റെ പുറത്തായിരുന്നു തീരുമാനം.
Discussion about this post