പാട്നയില്‍ പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച് എത്തിയ കള്ളന് ബാങ്കില്‍ കവര്‍ച്ച നടത്തി ഒമ്പതര ലക്ഷം രൂപയുമായി കടന്നുകളഞ്ഞതായി പരാതി. ‘തൂവാല’ തോക്ക് ആക്കിയാണ് ഇയാള്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത്.
ഉച്ചയ്ക്ക് മൂന്നുമണി സമയത്താണ് മുഖമൂടി ധാരി ബാങ്കില്‍ എത്തുന്നത്. ഈ സമയം അവിടെ നിരവധി ഉപഭോക്താക്കളും ജീവനക്കാരുമുണ്ടായിരുന്നു. കാഷ്യറുടെ മുന്നിലെത്തിയ ഇയാള്‍ കയ്യില്‍ കെട്ടിയ ടൗവല്‍ തോക്കുപോലെ ചൂണ്ടുകയായിരുന്നു.
കട്ടിയുള്ള ടൗവലായതിനാല് അതിന്റെ ഇടയ്ക്ക് തോക്ക് ഉണ്ടായിരുന്നോയെന്ന് കാഷ്യര്‍ക്ക് തിരിച്ചറിയാനില്ല. കാഷ്യര്‍ ഭയന്നുവെന്ന് മനസിലാക്കി ഉടന്‍ തന്നെ ഒമ്പതര ലക്ഷം രൂപ കയ്യില്‍ കരുതിയ ബാഗിലാക്കി രക്ഷപെടുകയായിരുന്നു.
പോലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോള്‍ രണ്ട് കൈകൊണ്ടും നോട്ട് വാരിയെടുക്കുന്ന കള്ളന്റെ ദൃശ്യമാണ് കണ്ടത്. തോക്ക് കയ്യില്‍ കരുതിയതിന്റെ ലക്ഷണങ്ങളില്ലായിരുന്നു. 14 കവര്‍ച്ചകളാണ് കഴിഞ്ഞവര്‍ഷം പാട്ന നഗരത്തില്‍ നടന്നത്.
Discussion about this post