ഇൻഡോർ: ന്യൂ ഇയർ പാർട്ടിക്കിടെ ഫാം ഹൗസിന്റെ ലിഫ്റ്റ് തകർന്നുവീണ് ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യ. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മധ്യപ്രദേശ് ഇൻഡോറിലെ പടൽപാനി മേഖലയിലാണ് സംഭവം.
പ്രമുഖ ബിസിനസ് കുടുംബാംഗങ്ങളായ പുനീത് അഗർവാളും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ന്യൂ ഇയർ ആഘോഷങ്ങൾക്കു ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നു വീണതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ ധർമ്മരാജ് മീന പറഞ്ഞു.
ലിഫ്റ്റ് തകർന്ന് വീഴുന്ന ശബ്ദം കേട്ട് ഓടികൂടിയവർ പരിക്കേറ്റവരെ പുറത്തെടുത്ത് സമീപമുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിധി അഗർവാൾ(40) എന്ന ബന്ധു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Discussion about this post