ന്യൂഡല്‍ഹി: കൂട്ടിയ ട്രെയിന്‍ യാത്ര നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യാത്രാനിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. അടിസ്ഥാന നിരക്കിലാണ് ചാര്‍ജ് വര്‍ധനവ്. എന്നാല്‍ സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.
മോര്‍ഡിനറി നോണ്‍ എസി- സബ് അര്‍ബന്‍ അല്ലാത്ത ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വെച്ച് കൂടും. മെയില്‍-എക്‌സ്പ്രസ്-നോണ്‍ എസി ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂടും. തിരുവന്തപുരം ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകള്‍ക്ക് 121 രൂപയും കൂടും.
ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്.
Discussion about this post