ന്യൂഡല്‍ഹി: തന്റെ ലക്ഷ്യം പ്രതിരോധസേനകളുടെ സമ്പൂര്‍ണ വികസനമാണെന്നും ഇതിന് വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയാകുന്ന ജനറല്‍ ബിപിന്‍ റാവത്ത്. കരസേന നല്കിയ യാത്രയയപ്പിലാണ് അദ്ദേഹം പുതിയ ചുമതലയെക്കുറിച്ച് പ്രതികരിച്ചത്. ഇന്നാണ് ബിപിന്‍ റാവത്ത് കരസേനാ മേധാവി സ്ഥാനം ഒഴിഞ്ഞത്.
രാവിലെ പ്രതിരോധ മന്ത്രാലയത്തില്‍ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് നടന്നിരുന്നു. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു സംയുക്ത സേനാമേധാവി ആകുന്നതിനെ കുറിച്ച് ജനറല്‍ ബിപിന്‍ റാവത്ത് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവിയായി തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷമാണ് കാലാവധി.
രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും. അതേസമയം ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി ജനറല്‍ എംഎം നരവനെ ചുമതലയേറ്റു. കരസേനയില്‍ 37 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള നാരാവനെ, നിരവധി പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന ദൗത്യ സംഘാംഗമായിരുന്നു. ജമ്മുവില്‍ രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന് കമാന്‍ഡന്റായും അദ്ദേഹം ജോലി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post