ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റു. കരസേനയുടെ 28-ാമത് തലവനാണ് ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്.
നിലവില്‍ കരസേന ഉപമോധാവിയായിരുന്നു ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ, ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ചുമതലക്കാരനായിരുന്നു. കരസേനയില്‍ 37 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള നാരാവ്‌നെ, നിരവധി പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന ദൗത്യ സംഘാംഗമായിരുന്നു. ജമ്മുവില്‍ രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ കമാന്‍ഡന്റായും ജോലി നോക്കിയിട്ടുണ്ട്. ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍ മേഖല തുടങ്ങിയ പ്രശ്‌നബാധിത പ്രദേശങ്ങളിലും സേവനം അനുഷ്ഠിച്ചു. മൂന്നുവര്‍ഷം മ്യാന്മര്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും സേവനം ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ അനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെയ്ക്ക് മൂന്നുവര്‍ഷം പദവിയില്‍ കാലാവധിയുണ്ട്.
.
Discussion about this post