ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവി സ്ഥാനം ഒഴിഞ്ഞു. കരസേനാ മേധാവി എന്നത് വലിയ ഒരു ഉത്തരവാദിത്തമായിരുന്നുവെന്നാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിന് ശേഷം പ്രതികരിച്ചത്. 2016 ഡിസംബര്‍ 31 നാണ് ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേല്‍ക്കുന്നത്.
അതേസമയം പുതിയ കരസേനാ മേധാവിയായി ചുമതല ഏല്‍ക്കുന്ന ജനറല്‍ എംഎം നരവനെക്ക് അദ്ദേഹം അഭിനന്ദനവും അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചിരുന്നു. ഉടന്‍ തന്നെ ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേല്‍ക്കും. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.
Chief of Defence Staff General Bipin Rawat: I wish to convey my best wishes to General Manoj Naravane who will be assuming the office as the 28th Army chief, for a successful innings. pic.twitter.com/u0jyaCWyQX
— ANI (@ANI) December 31, 2019
Discussion about this post