മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളുടെ ദേഹത്ത് മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
അതേസമയം യുവതി ഇയാളുടെ ദേഹത്ത് മഷി ഒഴിക്കുമ്പോഴും യാതൊന്നും പ്രതികരിക്കാതെ ഇയാള്‍ ഫോണില്‍ സംസാരിക്കുകയാണ് ചെയ്യുന്നത്. ചുറ്റും ഉള്ളവര്‍ ഈ സംഭവം നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ശിവസേന പ്രവര്‍ത്തക മഷിയൊഴിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
സമാനമായ സംഭവം കുറച്ചു ദിവസം മുമ്പ് വഡാലയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്ധവ് താക്കറെയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്നാരോപിച്ച് ശിവസേന പ്രവര്‍ത്തകര്‍ ഹേമന്ത് തിവാരി എന്നയാളെ മര്‍ദ്ദിക്കുകയും തല നിര്‍ബന്ധപൂര്‍വ്വം മൊട്ടയടിപ്പിക്കുകയും ചെയ്തിരുന്നു.
#WATCH Maharashtra: Ink poured on a man reportedly by a woman Shiv Sena worker, in Beed allegedly over his social media post criticising Chief Minister Uddhav Thackeray. (30.12.19) pic.twitter.com/xH6QzTiDzx
— ANI (@ANI) December 30, 2019
Discussion about this post