ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനം. ഡല്‍ഹി കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 34 ട്രെയിനുകള്‍ ഇന്ന് വൈകി ഓടുകയാണ്. ഡല്‍ഹിയുടെ 119 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞതാപനിലയാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. അതോടൊപ്പം രൂക്ഷമായ വായുമലിനീകരണമാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.
ഡല്‍ഹി കൂടാതെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. കനത്തമൂടല്‍ മഞ്ഞിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബോജ്കയില്‍ രണ്ട് ബസുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹി കൂടാതെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മുകാശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പലസംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ ജനജീവിതം ദുസ്സഹമായി.