ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയിലെ സമരം ശക്തമായി തുടരുന്നു. വിദ്യാര്‍ഥികള്‍ നേതൃത്വം നല്കിയ സമരം ഇന്ന് ഇരുപതാം ദിവസം പിന്നിടുകയാണ്.
സമരം ശക്തിപ്പെടുത്താനാണ് വിദ്യാര്‍ഥി സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പുതുവര്‍ഷത്തോട് അനുബന്ധിച്ച് രാത്രി ക്യാംപസിനകത്ത് സാംസ്കാരിക പരിപാടികള്‍ നടത്തും. ജന്തര്‍ മന്ദിറില്‍ ഇന്ന് രാവിലെ വനിത സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ഇടത് വനിത സംഘടനകളും വനിത കൂട്ടായ്മകളും ആണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഷഹീന് ബാഗില്‍ നാട്ടുകാര്‍ നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭാ ഇന്ന് പ്രമേയം പാസാക്കും. പ്രത്യേക നിയമസഭാ യോഗം ഇതിനായി ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്ന യുഡിഎഫിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. രാജ്യത്താദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭ പ്രമേയം ചര്‍ച്ച ചെയ്യുന്നത്.
Discussion about this post