ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസികളുടെ വേഷം ചേരില്ലെന്ന് പ്രിയങ്ക പറഞ്ഞു.
കൂടാതെ, യുപി പോലീസിനെതിരെയും പ്രിയങ്ക തുറന്നടിച്ചു. ഉത്തര്‍പ്രദേശ് പോലീസിന്റെ ചെയ്തികളെ ന്യായീകരിക്കാനാവില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. തന്റെ സുരക്ഷയേക്കാള്‍ വലുത് ജനങ്ങളുടെ സുരക്ഷയാണെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ബിജ്നോറില് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ പോലീസ് ഭീഷണിപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
Discussion about this post