തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി; ലോക്‌സഭാ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി. ആംആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ എത്തി. ആംആദ്മി നേതാവ് ഗുഗന്‍ സിങാണ് ബിജെപിയില്‍ ചേര്‍ന്നത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ സാന്നിധ്യത്തിലാണ് ഗുഗന്‍ സിങ് ബിജെപിയില്‍ തിരിച്ചെത്തിയത്. നേരത്തെ ബിജെപി എംഎല്‍എയായിരുന്ന ഗുഗന്‍ സിങ് 2017ലാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ആംആദ്മി സ്ഥാനാര്‍ത്ഥിയായിരുന്ന ഗുഗന്‍ സിങ് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് ജനവിധി തേടിയത്.

Exit mobile version