രാജസ്ഥാന്: ഗുജറാത്തിലെ സൂറത്തില്‍ നടത്തിയ റെയ്ഡില്‍ 125 ബാലതൊഴിലാളികളെ മോചിപ്പിച്ചു. ഹോസ്റ്റലുകളിലും റസിഡന്‍ഷ്യല്‍ ഏരിയകളിലും നടത്തിയ റെയിഡിലാണ് 10നും 16 നും ഇടയില്‍ പ്രായമുള്ള 125 കുട്ടികളെയാണ് മോചിപ്പിച്ചത്.
രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലെ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് 125 ബാലതൊഴിലാളികളെ മോചിപ്പിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ശിശുസംരക്ഷണസമിതി, എന്‍ജിഒ അംഗങ്ങള്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.
രക്ഷപ്പെടുത്തിയ കുട്ടികളെ ഉദയ്പൂരിലേക്ക് കൊണ്ടുവരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജസ്ഥാനില്‍ നിന്ന് ടെക്സ്റ്റൈല്‍ മേഖലകളിലെ ജോലിക്കും ഹോട്ടലുകളിലെയും വീടുകളിലെയും ജോലിക്കുമായിട്ടാണ് രാജസ്ഥാനില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
Discussion about this post