ഉത്തര്‍പ്രദേശ്; ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരവേ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ പോലീസ് തീരുമാനം. കഴിഞ്ഞ ദിവസം മീററ്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉത്തര്‍പ്രദേശില്‍ നടന്ന്കൊണ്ടിരിക്കുന്നത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ രാജ്യദ്രോഹ അജണ്ട ഉണ്ടെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ ആരോപണം.
മീററ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ അരങ്ങേറി അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. അക്രമത്തിനിടെ ചിലര്‍ പാക്ക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാണ് യുപി പോലീസിന്റെ തീരുമാനം.
രാജ്യദ്രോഹ കുറ്റം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. മീററ്റില്‍ മാത്രം കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ ഐപിസി 120 ചുമത്തി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Discussion about this post