സ്ഥലം ഉത്തര്‍പ്രദേശ്, ‘സംഭവം’ ബലാസംഘത്തിന് ഇരയായ പെണ്‍കുട്ടിയെയും തോളില്‍ കയറ്റി വൈദ്യപരിശോധനക്ക് കൊണ്ട് പോവുന്ന അച്ഛന്‍ , ചിത്രം വൈറലാവുന്നു

രാജ്യത്തെ നടുക്കുന്ന ദൃശ്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്.

ബലാസംഘത്തിന് ഇരയായ പെണ്‍കുട്ടിയെ തോളില്‍ കയറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോവുന്ന അച്ഛന്റെ ചിത്രം വൈറലാവുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്. യുപിയില്‍ പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് വീട്ടില്‍ മാനഭംഗത്തിനിരയായത്. രാജ്യത്തെ നടുക്കുന്ന ദൃശ്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്.

അയല്‍വാസിയായ 19 കാരനാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാസംഘം ചെയ്തത്. വീട്ടില്‍ അതിക്രമിച്ച് കയറാണ് യുവാവ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കാല്‍ ഇയാള്‍ തല്ലിയൊടിക്കുകയും ചെയ്തു. വീട്ടുകാര്‍ ഇല്ലാത്ത സമയത്തായിരുന്നു അതിക്രമം.

സംഭവം അറിഞ്ഞ പിതാവ് കുട്ടിയെ ആദ്യം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ വീല്‍ച്ചെയറോ സ്ട്രച്ചറോ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെ അച്ഛന്‍ മകളെ പുറത്തിരുത്തിയാണ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങളാണിത്.

Exit mobile version