ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ അനന്ത്നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. സെക്കിപുരയിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. ആറ് ഭീകരരെ സൈന്യം വധിച്ചു. ഇവിടെ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഇവിടുത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ഭീകരര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയിക്കുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Discussion about this post