തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ ഉണ്ടായ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് തേടി. ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച പരിശോധിക്കണം എന്നുമാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
യൂണിവേഴ്സിറ്റിക്കും പരിപാടിയുടെ സംഘാടക സമിതിക്കും പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നുവെന്നാണ് ഗവര്‍ണറുടെ ഓഫീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല.
സദസില്‍ നിന്നും വേദിയില്‍ നിന്നും പ്രതിഷേധമുണ്ടായി. ഇന്നലെ തന്നെ സംഘര്‍ഷസമയത്തുണ്ടായ ഫോട്ടോകളും വീഡിയോകളും ഗവര്‍ണര്‍ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
അതേസമയം, പ്രതിഷേധസമയത്ത് സ്ഥലത്തുനിന്നെടുത്ത ചിത്രങ്ങളും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പരിശോധിക്കാനും ഡിജിപിക്ക് നിര്‍ദേശം നല്കി. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും കേസെടുത്ത് മുന്നോട്ട് പോകാനുമാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് സൂചന.
Discussion about this post