റാഞ്ചി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നുണകളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. രാജ്യത്ത് നുഴഞ്ഞു കയറുന്നവരോട് രാഹുല്‍ ഗാന്ധിക്ക് സ്നേഹമുണ്ടെങ്കില്‍ അവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകാമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
പൗരത്വ നിയമത്തെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ നേരത്തെ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ‘പ്രീണിപ്പിക്കല്‍ രാഷ്ട്രീയം’കാരണം അത് മുന്നോട്ട് പോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ പാര്‍ട്ടിക്കും ടുക്ഡെ ടുക്ഡെ സംഘത്തിനും മാത്രമേ പൗരത്വ നിയമ ഭേദഗതിയില്‍ പ്രശ്നമുള്ളൂ. പാകിസ്താനിലെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ഇന്ത്യയിലെ പൗരന്മാരാണെന്നും അവര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയാല്‍ അതേ മാന്യതയോടെ പെരുമാറണമെന്നും മഹാത്മാഗാന്ധി പറഞ്ഞിരുന്നതായും ഗിരിരാജ് സിംഗ് പറഞ്ഞു.
ആര്‍എസ്എസിന്റെ ട്രൗസര്‍ ധാരികള്‍ അസമിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗിരിരാജ് സിംഗ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
Discussion about this post