ഉഡുപ്പി: പേജാവര മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ഡിസംബര്‍ 20ന് സ്വാമിയെ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചയിലധികം അദ്ദേഹം ഐസിയുവില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം സ്വാമിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യെദിയൂരപ്പ സ്വാമിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. സ്വാമിയുടെ ആഗ്രഹ പ്രകാരമാണ് അദ്ദേഹത്തെ മഠത്തിലേക്ക് മാറ്റാന്‍ മഠം അധികൃതരും പണ്ഡിറ്റുമാരും ചേര്‍ന്ന് തീരുമാനിച്ചത്.
ഇതേ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് സ്വാമിയെ ആശുപത്രിയില്‍ നിന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് സ്വാമി സമാധിയായത്. ഉഡുപ്പിയിലെ അഷ്ടമഠങ്ങളില്‍ ഒന്നാണ് പേജാവര മഠം.
Discussion about this post