ചെന്നൈ: രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആളിപടരുകയാണ്. ചെന്നൈയില്‍ നടന്ന പ്രതിഷേധത്തില്‍ നാല് സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ കോലം വരച്ച് പ്രതിഷേധിച്ചപ്പോഴാണ് പോലീസ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.
ചെന്നൈയിലെ ബസന്ത് നഗറിലാണ് സംഭവം. അറസ്റ്റിലായവരില്‍ നാല് പേര് സ്ത്രീകളാണ്. ഇവരുടെ ഫോണ്‍ അടക്കം പോലീസ് പിടിച്ചെടുത്തു. അതിനിടെ അറസ്റ്റിലായവരെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയിരുന്നത് ഇവരെ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അണയാതെ ആളികത്തുകയാണ്. ഇത്രയും ശക്തവും വ്യാപകവുമായ പ്രതിഷേധം ഉയരുമെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
2014ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം നരേന്ദ്ര മോഡി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ് പൗരത്വ നിയമ ഭേദഗതി. പ്രതിഷേധത്തിനിടെ ഇതിനോടകം 21ല്‍ അധികംപേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇപ്പോഴും രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്.
Discussion about this post