ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം; പ്രതിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി

പൂനെ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ആളുകളാണ് പൊരുതിയത്. നമ്മുടെ പൗരന്മാരെ കണക്കാക്കണോ വേണ്ടയോ എന്ന് ഈ രാജ്യം ചര്‍ച്ച ചെയ്യുമെന്നും
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

”ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി എന്താണ്? ഒരു വശത്ത് രാജ്യത്തിന്റെ പൗരത്വം പരിഗണിക്കണോ വേണ്ടയോ എന്നത്. ഉദ്ദം സിംഗിന്റെ ജീവത്യാഗം പാഴായിപ്പോകയാണോ? ഭഗത് സിംഗിന്റെയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ജീവതാഗ്യം പാഴായിപ്പോകയാണോ? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ആളുകളാണ് പൊരുതിയത്. നമ്മുടെ പൗരന്മാരെ കണക്കാക്കണോ വേണ്ടയോ എന്ന് ഈ രാജ്യം ചര്‍ച്ച ചെയ്യും. രാജ്യത്തെ ഒരു സത്രമാക്കി മാറ്റാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ?

ഈ രാജ്യത്ത് വരുന്ന ആരെയും ഇവിടെ താമസിക്കാന്‍ അനുവദിക്കണോ? ഈ വെല്ലുവിളിയെ നാം നേരിടണം. ഒരു കാര്യം വ്യക്തമായി പറയാം. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂ ‘- ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ലോകത്തിലെ മിക്ക രാജ്യങ്ങളിലും പൗരത്വം രജിസ്റ്റര് ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. വ്യവസായത്തില്‍ വര്‍ദ്ധിച്ചുവരുന്ന യന്ത്രവല്‍ക്കരണത്തിനിടയില്‍ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എബിവിപി പോലുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാനാന്‍ ആവശ്യപ്പെട്ട മീററ്റ് എസ്പിക്കെതിരെ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി രംഗത്ത് . മീററ്റ് എസ്പിയുടെ വാക്കുകള്‍ അപലപനീയമാണെന്നും എസ്പിക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും മുഖ്താര്‍ അബ്ബാസ് നഖ് വി ആവശ്യപ്പെട്ടു.

Exit mobile version