ലഖ്നൗ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വഴി തടഞ്ഞ് യുപി പോലീസ്. മുന്‍ ഐപിഎസ് ഓഫീസര്‍ എസ്ആര്‍ ദാരാപുരിയുടേയും മറ്റു കുടുംബങ്ങളെയും സന്ദര്‍ശിക്കുന്നതിന് വേണ്ടിയുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്കയെ തടഞ്ഞ്, കൈയ്യേറ്റം ചെയ്തതായാണ് ആരോപണം.
തുടര്‍ന്ന് അവര്‍ കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്കൂട്ടറില്‍ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളേയും പ്രിയങ്ക കണ്ടു.
‘ഞാനെന്താണ് പറയേണ്ടത്.. അവര്‍ റോഡിന്റെ നടുവില്‍ വച്ച് എന്നെ തടഞ്ഞു. എന്നെ തടയാന്‍ അവര്‍ക്കൊരു കാരണവുമില്ലായിരുന്നു. ദൈവത്തിന് മാത്രമേ അറിയൂ.. എന്തിനാണവര്‍ അതു ചെയ്തതെന്ന്’- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
#WATCH: Congress' Priyanka Gandhi Vadra says,"UP police stopped me while I was going to meet family of Darapuri ji. A policewoman strangulated&manhandled me. They surrounded me while I was going on a party worker's two-wheeler,after which I walked to reach there." pic.twitter.com/hKNx0dw67k
— ANI UP (@ANINewsUP) 28 December 2019
Discussion about this post