പാറ്റ്ന: ബിഹാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. ഹാജിപുരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ രാകേഷ് യാദവിനെയാണ് നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ആണ് കുറ്റകൃത്വം നടത്തിയത്. ഇന്ന് രാവിലെ 6.30 ഓടെ ഹാജിപുരയില്‍ വച്ചാണ് സംഭവം നടന്നത്.
മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് രാകേഷ് യാദവ്. ” സിനിമാറോഡിലെ ജിമ്മിന് സമീപത്തുവച്ചാണ് രാകേഷ് യാദവിനെ വെടിവച്ചത്. അഞ്ച് തവണ വെടിയുതിര്‍ത്തതായാണ് പ്രാഥമിക നിഗമനം.
രാകേഷ് യാദവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു. എല്ലാ ദിവസവും രാവിലെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സിനിമാ റോഡിലെ ജിമ്മിലേക്ക് നടന്നാണ് രാകേഷ് പോകാറുള്ളത്.
ഹാജിപുരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ രാകേഷിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞതവണ പാര്‍ട്ടി ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മഹാസഖ്യ നേതാക്കള്‍ക്കു പ്രിയങ്കരനായിരുന്ന രാകേഷ്, കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണമുണ്ടായിരുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാജിപുരില്‍ നിന്നു മത്സരിക്കാന്‍ രാകേഷിന്റെ പേരാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്നിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൃത്വം നടത്തിയത് ആരെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചതിനാല്‍ ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് സദര്‍ ആശുപത്രിയില്‍ എത്തിയത്. അതേസമയം രാഷ്ടീയപരമായ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
Discussion about this post