ലഖ്‌നൗ: മീററ്റില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ എസ്പി നിര്‍ദേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുസ്ലീങ്ങളെ തടഞ്ഞുനിര്‍ത്തിയാണ് എസ്പിയുടെ പരാമര്‍ശം. മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗാണ് ഇത്തരത്തില്‍ ഒരു വിവാദ പരാമര്‍ശം നടത്തിയത്.
നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇവിടെനിന്ന് പോകൂ. നിങ്ങള്‍ ഇവിടത്തെ ഭക്ഷണം കഴിച്ചിട്ട് മറ്റേതെങ്കിലും സ്ഥലത്തെ പ്രകീര്‍ത്തിക്കുന്നോ? ഈ വഴി ഇപ്പോള്‍ എനിക്ക് പരിചിതമായിക്കഴിഞ്ഞു. ഇവിടെയുള്ള ഓരോ വീട്ടിലേയും ഓരോരുത്തരെയും ഞാന്‍ ജയിലിലാക്കുമെന്നാണ് പ്രതിഷേധക്കാരോട് അഖിലേഷ് പറയുന്നത്.