‘ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നു’; യോഗി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്’ ; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വെറും 'കാട്ടിക്കൂട്ടല്‍' മാത്രമാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: യുപിയില്‍ പോഷകാഹാരക്കുറവ് കാരണം പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വെറും ‘കാട്ടിക്കൂട്ടല്‍’ മാത്രമാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

പോഷകാഹാരക്കുറവ് മൂലം പെണ്‍കുട്ടി മരിച്ച സംഭവത്തിന്റെ മാധ്യമറിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച് ട്വിറ്ററിലൂടെയാണ് പ്രിയങ്കാ ഗാന്ധി യോഗി സര്‍ക്കാരിനെ കടന്നാക്രമിച്ചത്.

‘ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുന്നത് വളരെ മോശം ഭക്ഷണമാണ്. കുട്ടികള്‍ തണുപ്പ് കൊണ്ട് വിറച്ചാല്‍ അവര്‍ക്ക് പുതയ്ക്കാനൊരു സ്വറ്റര്‍ പോലും കൊടുക്കാനില്ല’ . പ്രിയങ്ക ഗാന്ധി പറഞ്ഞു.

പോഷകാഹാരക്കുറവ് കാരണം കുട്ടികള്‍ മരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമാണ്. എന്ത് തരത്തിലുള്ള ഭരണമാണ് അവര്‍ നടത്തുന്നതനെന്ന് പ്രിയങ്ക ചോദിക്കുന്നു.

Exit mobile version