ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്. അതേസമയം പ്രതിഷേധക്കാരെ യോഗിയുടെ പോലീസ് വളരെ ക്രൂരമായാണ് നേരിട്ടത്. ഇതിനെതിരെ കനത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ഓഫീസ്.
‘ഓരോ കലാപകാരിയും ഞെട്ടി. പ്രകടനം നടത്തുന്ന ഓരോരുത്തരും ഭയക്കുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കണ്ട് ഓരോ മനുഷ്യനും നിശബ്ദമാകുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് ആരായാലും വില നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരാണെന്ന് ഓര്‍ത്ത് ഓരോ പ്രതിഷേധകനും കരയും’ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച മുസ്ലിം വിഭാഗങ്ങളെ നിയമവിരുദ്ധവും ക്രൂരവുമായ നടപടികളിലൂടെയാണ് ഉത്തര്‍പ്രദേശ് പോലീസ് നേരിടുന്നതെന്നതെന്ന വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ന്യായീകരണവുമായി യോഗി സര്‍ക്കാറിന്റെ ഓഫീസ് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ വെടിയേറ്റ് ഇരുപത്തിരണ്ട് പേരാണ് മരിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചിട്ടില്ലെന്നാണ് ഡിജിപി ഒപി സിംഗ് പറയുന്നത്. സംസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
हर दंगाई हतप्रभ है।
हर उपद्रवी हैरान है।
देख कर योगी सरकार की सख्ती मंसूबे सभी के शांत हैं।
कुछ भी कर लो अब, क्षतिपूर्ति तो क्षति करने वाले से ही होगी, ये योगी जी का ऐलान है।
हर हिंसक गतिविधि अब रोयेगी क्योंकि यूपी में योगी सरकार है। #TheGreat_CmYogi
— Yogi Adityanath Office (@myogioffice) December 27, 2019